You are here: HOME » LATESTNEWS »
ഭൂട്ടാന്‍ രാജകുമാരന്റെ വിവാഹത്തിന് നാടൊരുങ്ങി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 27 January 2012
തിമ്പു: ഭൂട്ടാന്‍ രാജവംശത്തിലെ പുതുതലമുറക്കാരന്‍ ജിഗ്‌മെ കെസാര്‍ നംഗ്യാല്‍ വാങ്ചുക്കിന്റെ വിവാഹത്തിന് നാടും കൊട്ടാരവും ഒരുങ്ങി. വ്യാഴാഴ്ച്ചയാണ് വിവാഹം. ജെറ്റ്‌സുന്‍ പെമ എന്ന ഒരു പൈലറ്റിന്റെ മകളെയാണ് രാജകുമാരന്‍ വിവാഹം കഴിക്കുന്നത്. ഇന്ത്യയിലായിരുന്നു പെമയുടെ പഠനം. ഹിമാചല്‍ പ്രദേശിലെ ലോറന്‍സ് സ്‌കൂളിലാണ് പെമ പഠിച്ചത്. ലണ്ടനിലെ റീജന്റ്‌സ് കോളജില്‍ വിദ്യാര്‍ത്ഥിനിയാണിപ്പോള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ജിഗ്‌മെ പഠിച്ചത്. പിന്നീട് ഇന്ത്യയിലും പഠനം നടത്തി.

ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍, ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കെ.വര്‍മ്മ തുടങ്ങി 1,500 ഓളം അതിഥികള്‍ വിവാഹത്തിനെത്തും. ഭൂട്ടാന്‍ ഔദ്യോഗിക ചാനലില്‍ വിവാഹച്ചടങ്ങുകളുടെ തത്സമയ സംപ്രേഷണവുമുണ്ടാകും. ബുദ്ധമതാചാര പ്രകാരമാണ് ചടങ്ങുകള്‍. ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പുവിലെ കൊട്ടാരത്തില്‍ വെച്ചാണ് ഈ യുവരാജാവിന്റെ വിവാഹം.


SocialTwist Tell-a-Friend
Related Stories: ഭൂട്ടാന്‍ രാജകുമാരന്റെ വിവാഹത്തിന് നാടൊരുങ്ങി - Thursday, October 13, 2011 പേമ ഇനി ഭൂട്ടാന്‍ രാജാവിന്റെ രാജ്ഞി - Sunday, October 16, 2011 പുനഖഡോങ്ങ്‌ കൊട്ടാരത്തില്‍ ബുദ്ധമതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ - Sunday, October 16, 2011 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തിനെത്തും. - Sunday, October 16, 2011 ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും പിന്നീട് ഇന്ത്യയിലും ജിഗ്‌മെ പഠനം നടത്തി. - Sunday, October 16, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തിനെത്തും.
പുനഖഡോങ്ങ്‌ കൊട്ടാരത്തില്‍ ബുദ്ധമതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍
പേമ ഇനി ഭൂട്ടാന്‍ രാജാവിന്റെ രാജ്ഞി
അമേരിക്ക രണ്ടാമതും മാന്ദ്യത്തിലേക്ക് വീഴില്ലെന്ന് വിദഗ്ധര്‍
മാരത്തണിനുശേഷം ഓട്ടക്കാരിയുടെ സുഖപ്രസവം
മഡ്ഗാസ്‌കര്‍ അട്ടിമറി: ഇന്ത്യന്‍ വ്യവസായികളും പണം മുടക്കി
യു.എസ്. ബോംബാക്രമണം: അഫ്ഗാന്‍ ഗ്രാമം നാമാവശേഷമായി
ഒബാമയ്ക്ക് കിട്ടിയത് ഒരു കോടിയുടെ സമ്മാനങ്ങള്‍
ഇറാനുമായുള്ള ആണവചര്‍ച്ച ഫലം കണ്ടില്ല
ഐ.എസ്.ആര്‍.ഒ. യെയും ഡി.ആര്‍.ഡി.ഒ. യെയും കരിമ്പട്ടിക യില്‍നിന്ന് നീക്കാന്‍ യു.എസ്. നടപടി തുടങ്ങി
Today's Cartoon