You are here: HOME » HOME »
അരനൂറ്റാണ്ട് ജ്വലിച്ചുനിന്ന ബഹുമുഖ പ്രതിഭ: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 27 January 2012
തിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ അരനൂറ്റാണ്ടിലധികം ജ്വലിച്ചുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗാന്ധിയന്‍, അധ്യാപകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, വിമര്‍ശകന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

ഗാന്ധിജിയെ നേരില്‍ കണ്ടതിനുശേഷം ജീവിതാന്ത്യം വരെ അദ്ദേഹം ഗാന്ധിയന്‍ മൂല്യങ്ങളെ മുറുകെപ്പിടിച്ചു.

പ്രഭാഷണങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും എഴുത്തിലൂടെയും അദ്ദേഹം കേരളത്തിന്റെ മനഃസാക്ഷിയായി മാറുകയായിരുന്നു. സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ വിമര്‍ശന വിധേയരായവര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി


SocialTwist Tell-a-Friend
Related Stories: അഴീക്കോട് സമൂഹത്തിന് മാതൃക - വി.എസ്‌ - Thursday, January 26, 2012 വിമര്‍ശനകലയിലെ അദ്വിതീയന്‍ - Thursday, January 26, 2012 അരനൂറ്റാണ്ട് ജ്വലിച്ചുനിന്ന ബഹുമുഖ പ്രതിഭ: മുഖ്യമന്ത്രി - Thursday, January 26, 2012 ഒരേയൊരാള്‍, ഒട്ടേറെ കിരീടങ്ങള്‍ - Thursday, January 26, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon