You are here: HOME » BUSINESS »
ജയലക്ഷ്മിയുടെ രണ്ടാമത്തെ ഷോറൂം കോഴിക്കോട്ട് തുറന്നു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 28 December 2010
കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ജയലക്ഷ്മിയുടെ രണ്ടാമത്തെ ഷോറൂം
കോഴിക്കോട് കല്ലായി റോഡില്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം, മേയര്‍ പ്രൊഫ. എ.കെ.പ്രേമജം, മാതൃഭൂമി മാനേജിങ് എഡിറ്റര്‍
പി.വി. ചന്ദ്രന്‍, ജയലക്ഷ്മി മാനേജിങ് പാര്‍ട്ട്ണര്‍ ഗോവിന്ദ കമ്മത്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
വധുക്കള്‍ക്കായി ഒരുക്കിയ പ്രത്യേക ബ്രൈഡല്‍ സാരി വിഭാഗവും വരന്മാര്‍ക്കായുള്ള
എക്‌സ്‌ക്ല്യൂസീവ് ബ്രൈഡ് ഗ്രൂം വിഭാഗവും ഷോറൂമിന്റെ ആകര്‍ഷണമാണെന്ന് മാനേജ്‌മെന്‍റ്
അറിയിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാരികള്‍ എല്ലാ ബജറ്റിനും ഇണങ്ങുന്ന രീതിയില്‍
ലഭ്യമാണ്. ഈ സീസണില്‍ ജയലക്ഷ്മി അവതരിപ്പിക്കുന്ന വിവാഹ വസ്ത്ര ശേഖരമാണ് മുഗള്‍
ബ്രൈഡല്‍. വിവിധ വര്‍ണങ്ങളിലുള്ള ബനാറസ്, കാഞ്ചീപുരം, സില്‍ക്ക്, ജോര്‍ജറ്റ്, നെറ്റ്‌സ് എന്നീ
സാരികളില്‍ ഗോള്‍ഡ് സില്‍വര്‍ എംബ്രോയ്ഡറി, സ്റ്റോണ്‍വര്‍ക്ക്, ബീഡ്‌വര്‍ക്ക്, സ്വീക്കന്‍ വര്‍ക്ക്
എന്നിവ ചെയ്താണ് മുഗള്‍ ബ്രൈഡല്‍സ് ഇറക്കിയിരിക്കുന്നത്.
പുരുഷന്മാര്‍ക്കുള്ള മുന്‍നിര ബ്രാന്‍ഡുകളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. വിവാഹ
വസ്ത്ര ഫാഷന്റെ 2011 ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. ബ്രൈഡല്‍ സാരീസ്, ബ്രൈഡല്‍ ലാച്ച,
ര്‍വാണി, ഇന്തോവെസ്റ്റ് സ്യൂട്ട്, ജോധ്പുരി, ക്ലാസിക്ക് വെസ്റ്റേണ്‍ സ്യൂട്ട്, മലബാര്‍ ബ്രൈഡല്‍
കളക്ഷന്‍ എന്നിവയാണിതിലുള്ളത്. പാര്‍ട്ടി വെയര്‍ സെക്ഷനില്‍ പ്രീമിയം പാര്‍ട്ടി വെയര്‍ സാരി,
ആന്‍ഡ് ഹാഫ് സാരി, ഗാഗ്രാസാരി, എന്‍.ആര്‍.ഐ. സാരി, ഫ്യൂഷന്‍ സാരി, ബനാറസി സില്‍ക്ക്
സാരി, ഫാന്‍സി സില്‍ക്ക് സാരി എന്നിവയുമുണ്ട്. റെഡിമെയ്ഡ് സല്‍വാര്‍, ചുരിദാര്‍, അണ്‍സ്റ്റിച്ച്ഡ്
മെറ്റീരിയല്‍ എന്നിവയുടെ ശേഖരവുമുണ്ട് -മാനേജ്‌മെന്‍റ് അറിയിച്ചു.


SocialTwist Tell-a-Friend
Related Stories: ജയലക്ഷ്മിയുടെ രണ്ടാമത്തെ ഷോറൂം കോഴിക്കോട്ട് തുറന്നു - Monday, December 27, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon