You are here: HOME » AGRICULTURE »
കേരപരിപാലന മാര്‍ഗങ്ങള്‍
test data Jayakeralam Malayalam News
Saturday, 03 December 2011
malayalam stories

malayalam stories

നവംബറില്‍ തെങ്ങിന്‍തടം തുറന്ന് തെങ്ങുകള്‍ക്ക് ജലസേചനസൗകര്യം ഒരുക്കണം.അതോടൊപ്പം തടങ്ങളില്‍ തെങ്ങോലകൊണ്ട് പുതയിടുകയും ചെയ്യാം. തെങ്ങോലകള്‍ അഴുകി മണ്ണില്‍ ചേരുന്നത് മണ്ണിന്റെ വളക്കൂര്‍ കൂടുന്നതിനും ജലനഷ്ടം കുറയുന്നതിനും സഹായകമാണ്.

തെങ്ങുകളെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും നവംബറില്‍ നടത്താം. കാററുവീഴ്ച ബാധിച്ച തെങ്ങുകളില്‍ ഓലചീയല്‍ രോഗം കാണുന്നുണ്ടെങ്കില്‍ കൂമ്പോലയുടെയും അതിന് തൊട്ടടുത്ത രണ്ട് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ച് മാററണം. മററ് ഓലകളില്‍ മുന്‍പ് ചീയല്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ മുറിച്ച് മാറേറണ്ടതില്ല.കൂമ്പോലയുടെ ചുവട്ടില്‍ കുമിള്‍നാശിനി കലക്കി ഒഴിക്കണം. 20ഗ്രാം ഫോറേറ്റ് 10-ജി, 200ഗ്രാം ആററുമണലില്‍ കലര്‍ത്തി കൂമ്പോലയുടെ ചുവടിന് ചുററുമായി ഇടുന്നതും ഫലപ്രദമാണ്.

കൂമ്പുചീയല്‍ കാണുന്ന തെങ്ങുകളില്‍ കൂമ്പിലേയും മണ്ടയിലേയും ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ചുമാററി 10ശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം.പിന്നീട് മഴവെള്ളം കടക്കാത്ത രീതിയിലും എന്നാല്‍ വായുസഞ്ചാരം കിട്ടത്തക്കവിധത്തിലും പ്ലാസ്‌ററിക് ഷീററ് കൊണ്ട് മൂടണം.മണ്ഡരി രോഗങ്ങള്‍ക്കെതിരെ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം തെങ്ങുകളില്‍ തളിക്കാം.ഈ മിശ്രിതത്തിന് പകരം അസാഡിറാക്ടിന്‍ അടങ്ങിയ ജൈവകീടനാശിനി 4 മി.ലി. ഒരു ലിററര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കിയും ഉപയോഗിക്കാം.

കൊമ്പന്‍ ചെല്ലിയുടെ ആക്രമണത്തിന് മുന്‍കരുതലാ യി തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുററുമുള്ള രണ്ടോ മൂന്നോ ഓലകളുടെ കവിളുകളില്‍ 250ഗ്രാം വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് തുല്യയളവില്‍ മണലുമായി ചേര്‍ത്ത് ഇടണം.
ചെമ്പന്‍ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരു ശതമാനം വീര്യമുള്ള കാര്‍ബറിന്‍ നല്‍കാം.തെങ്ങിന്‍തടിയില്‍ കീടം ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടച്ചതിനു ശേഷം അതിന് അല്പം മുകളിലായി താഴേയ്ക്കു ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതില്‍ ചോര്‍പ്പ് വെച്ച് കാര്‍ബറിന്‍ ഒഴിച്ചുകൊടുത്തശേഷം ദ്വാരം അടയ്ക്കണം.ചെമ്പന്‍ ചെല്ലിക്കെതിരെ ഒരു പ്രദേശത്തെ കര്‍ഷകര്‍ക്ക് ഒരുമിച്ച് ഫിറമോണ്‍ കെണി ഉപയോഗിക്കാവുന്നതാണ്.



SocialTwist Tell-a-Friend
Related Stories: കേരപരിപാലന മാര്‍ഗങ്ങള്‍ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon