jayakeralam
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
    USEFUL TOOLS
    DISTANCE CALC.
    WORLD TIME
    TELEPHONE DIR.
    CURRENCY CONV.
    FLIGHT TIMINGS
    CRICKET
    UNIT CONVERSION
     
     
     
     
     
    പടുജന്മം.
    പദപ്രശ്‌നം
    ഓണസമ്മാനം
    സ്മരണ
    ഓര്‍മ്മകളുടെ വീട്‌
    മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍
    ആസുരം
    ഓണക്കാഴ്ച്ച
    കല്‍ക്കണ്ടം
    നനഞ്ഞ കാഴ്ച്ചകള്‍
    ഒരുനിമിഷം മതി
    കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)
    പ്രണയമോ, സ്നേഹമോ?…
    എന്റെ ചെമ്പകം
    വിട
    പാഥേയം ഇതുമാത്രം...
    വിരഹത്തിന്‍ ദീപാവലി
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    മൌഡ്യം
    ശ്രീരാമസ്തുതി
    അശിരീരി
    കുന്നിക്കുരു
    പുഴക്കാലം
    ഗൃഹാതുരത്വം
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    വഴിപിരിയുന്നവര്‍
    അബ്ദുള്ള മുസ്ലിയാര്‍
    ഭോപ്പാല്‍ : അശ്രുപൂജ
    ഉരഗം
    ഓര്‍മകളി ലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
    പോസ്റ്റ്‌മോര്‍ട്ടം
    ഏകാന്തത
    നൊമ്പരപ്പുഴ
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    മറവിയെ മറക്കാം.
    തപാല്‍പ്പെട്ടി.
    ഹര്‍ത്താല്‍ നമ്മുടെ ശാപം.
    ഒരു മടക്കയാത്ര
    മലയാളം
    ഭ്രാന്തന്‍
    p
    കെ.എ. ജോര്‍ജുകുട്ടി  [About Author]   നര്‍മ്മം
    പ്ലേറ്റോയും കന്നുകാലി ശല്യവും
    Send this article to your friendEmail Print View Print Published datePublished: 2/8/2010 Comments Write Comments Reader's rating rating
    Page: 1


    പൊതുനിരത്തുകള്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളും മറ്റു വളര്‍ത്തുമൃഗങ്ങളുമായി "പങ്കുവയ്ക്കാന്‍" വിധിക്കപ്പെട്ടവരാണ് ഇന്‍ഡ്യന്‍ പൗരന്മാരെല്ലാവരും. ഉത്തരേന്ത്യന്‍ നഗരങ്ങളിലാണ് ഈ "പങ്കുവയ്ക്കല്‍" ഏറ്റവും സുന്ദരമായി നടക്കുന്നത്. ഇതില്‍ നിന്നുളവാകുന്ന മന:പീഡ മാറാന്‍ യവന ചിന്തകനായ പ്ലേറ്റോയുടെ "റിപ്പബ്ലിക്" വായിക്കുകയേ വേണ്ടൂ എന്ന് കുറേക്കാലം മുന്‍പ് ഞാന്‍ കണ്ടുപിടിച്ചു. കഥയിങ്ങനെ:-

    തലസ്ഥാനനഗരിയില്‍ രോഹിണി എന്ന സ്ഥലത്തെ (അ)ശുദ്ധവായുവാണ് അക്കാലത്തെ ഈയുള്ളവന്‍ ശ്വസിച്ചിരുന്നത്. പങ്കുവയ്ക്കലിന്റെ നീതിശാസ്ത്രം കര്‍ശനമായി നടപ്പായിരിക്കുന്ന സ്ഥലമാണത്. ഇരുകാലി മൃഗങ്ങളായ നമുക്ക് മറ്റു സസ്തനികളിമായി തോളുരുമ്മിയല്ലാതെ വഴിനടക്കാന്‍ ഒരു വഴിയുമില്ലാത്ത സ്ഥലം. പശുക്കളും എരുമകളും എല്ലായിടത്തുമുണ്ട്. അവ നിങ്ങള്‍ക്ക് വഴി മാറിത്തരുകയില്ല. മാറിക്കൊടുക്കേണ്ടത് നിങ്ങളുടെ ജോലി. "മോണിങ്ങ് വാക്കിന്" ഇറങ്ങിയാല്‍ ഒരു ഡസന്‍ ശ്വാനന്മാരെങ്കിലും നിങ്ങള്‍ക്കൊപ്പമുണ്ടാകും. സുഹൃദ്ഭാവത്തിലാണ് വരവ്. ആ സൗഹൃദത്തെ തിരസ്കരിക്കാനുള്ള പൊങ്ങച്ചം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ നിങ്ങളെ നല്ല പാഠം പഠിപ്പിക്കും.


    ഇതൊന്നും സഹിക്കാനാവാതെ ഞാന്‍ വലയുമ്പോഴാണ് "റിപ്പബ്ലിക്" വായിക്കാനിടയായത്. പണ്ട് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ വാങ്ങിയതാണ്. അന്ന് പുസ്തകം വായിക്കാതെ തന്നെ കടമ്പ കടന്നു. സഹായത്തിന് പ്ലേറ്റോയേക്കാല്‍ പ്രഗത്ഭരായവര്‍ എഴുതിയുണ്ടാക്കിയ ഗൈഡ് ഉണ്ടായിരുന്നു. എന്നാല്‍ ഈ പുതിയ മന:ക്ലേശത്തിന് ഗൈഡില്‍ വായിച്ചതൊന്നും ഓര്‍ത്തു നോക്കിയിട്ട് ശമനമുണ്ടാകാഞ്ഞപ്പോള്‍ ഗ്രന്ഥം തന്നെ കയ്യിലെടുത്തു. കമ്മ്യൂണിസത്തിന്റെ കാര്യത്തില്‍ കാറല്‍ മാക്സിനേയും നമ്പൂതിരിപ്പാടിനേയും അച്ചുതാനന്ദനേയും എല്ലാം കടത്തിവെട്ടിയ ഭയങ്കരനാണ് പ്ലേറ്റോ എന്ന് ഗൈഡ് എനിക്ക് നേരത്തെ പറഞ്ഞുതന്നിരുന്നു. ചട്ടിയുടേയും കലത്തിന്റേയും വസ്തുവകകളുടേയും മാത്രം പൊതു ഉടമസ്ഥത കൊണ്ടു തൃപ്തിപ്പെടാതെ, ഭാര്യമാരും മക്കളും കൂടി പൊതുമുതലായെങ്കിലേ സംതൃപ്തസമൂഹം നിലവില്‍ വരുകയുള്ളു എന്നു വാദിച്ച വീരനായിരുന്നു അദ്ദേഹം.


    അതൊക്കെ ഓടിച്ചു വായിച്ചിട്ട്, സംതൃപ്തരാഷ്ട്രം അധ:പതിക്കുമ്പോള്‍ ഉണ്ടാകുന്ന അസംതൃപ്തരാഷ്ട്രങ്ങളെക്കുറിച്ച് പ്ലേറ്റോ എഴുതിയത് ഞാന്‍ വായിച്ചു. അധ:പതനത്തിന്റെ ആദ്യഘട്ടത്തിലുണ്ടാകുന്നത് സമ്പന്നര്‍ നയിക്കുന്ന ഭരണകൂടമാണ്. അതിനെ തുടര്‍ന്ന് സമൂഹത്തിലെ "വെണ്ണപ്പാളി"-യില്‍ ഉള്ളവരെല്ലാം ചേര്‍ന്നുള്ള ഭരണം. പിന്നെയാണ് നമുക്ക് പ്രിയപ്പെട്ട ജനാധിപത്യം വരുന്നത്. അതിനെക്കുറിച്ച് പ്ലേറ്റോ പലതും പറയുന്നുണ്ടെങ്കിലും ജനാധിപത്യരാഷ്ട്രത്തില്‍ മൃഗങ്ങള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് പറഞ്ഞതാണ് എന്നെ ആകര്‍ഷിച്ചത്. ഞാനത് വീണ്ടും വായിച്ചു:

    "ജനാധിപത്യത്തിന്‍ കീഴില്‍ വളര്‍ത്തുമൃഗങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം നിങ്ങള്‍ കണ്ടുതന്നെ അറിയണം. ശ്വാനന്‍ അവന്റെ യജമാനത്തിക്ക് ഒപ്പം നിലയും വിലയും കൈവരിക്കുന്നു. കുതിരയുടേയും കഴുതയുടേയും അവസ്ഥയും അതു തന്നെ. സര്‍വത്ര സ്വാതന്ത്ര്യത്തോടെ അവ തെരുവീഥികളില്‍ വിഹരിക്കുകയും വഴിമാറിക്കൊടുക്കാത്തവരെ ഇടിച്ചുവീഴ്ത്തുകയും ചെയ്യുന്നു. സ്വാതന്ത്ര്യബോധം എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു".


    ഹാവൂ, എനിക്ക് ആശ്വാസമായി. ഞാന്‍ ജീവിക്കുന്നത് അസംതൃപ്ത സമൂഹത്തിലായിരിക്കാം. എന്നാലും അത് പൂര്‍ണ്ണതയെത്തിയ ജനാധിപത്യമാണെന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക? ലക്ഷണമൊത്ത ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജീവിക്കാന്‍ അവസരം കിട്ടിയതില്‍ എനിക്ക് ആദ്യമായി സന്തോഷം തോന്നി.

    വാല്‍‍ക്കഷ്ണം:-

    പുസ്തകത്തിന്റെ ബാക്കിഭാഗം വായിച്ചപ്പോള്‍ എന്റെ സന്തോഷത്തിന് അല്പം മങ്ങലേറ്റു എന്നു പറയാതെ വയ്യ. പൂര്‍ണ്ണതയെത്തിയ ജനാധിപത്യം അടുത്ത ഘട്ടത്തില്‍ ഭീകരവാഴ്ചയായി അധപതിക്കുമെന്നാണ് പ്ലേറ്റോ തുടര്‍ന്നു പറയുന്നത്. ഭീകരവാഴ്ചയില്‍ വളര്‍ത്തുമൃഗങ്ങളുടെ നിലയെന്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.


    1


    Comments ഈ രചനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എഴുതുക


    AddThis Feed Button Send this article to your friend
     
    pleatoyum, kannukali, shalyavum, narmam, by K A Georgekutty



    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com