jayakeralam
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
    USEFUL TOOLS
    DISTANCE CALC.
    WORLD TIME
    TELEPHONE DIR.
    CURRENCY CONV.
    FLIGHT TIMINGS
    CRICKET
    UNIT CONVERSION
     
     
     
     
     
    പടുജന്മം.
    പദപ്രശ്‌നം
    ഓണസമ്മാനം
    സ്മരണ
    ഓര്‍മ്മകളുടെ വീട്‌
    മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍
    ആസുരം
    ഓണക്കാഴ്ച്ച
    കല്‍ക്കണ്ടം
    നനഞ്ഞ കാഴ്ച്ചകള്‍
    ഒരുനിമിഷം മതി
    കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)
    പ്രണയമോ, സ്നേഹമോ?…
    എന്റെ ചെമ്പകം
    വിട
    പാഥേയം ഇതുമാത്രം...
    വിരഹത്തിന്‍ ദീപാവലി
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    മൌഡ്യം
    ശ്രീരാമസ്തുതി
    അശിരീരി
    കുന്നിക്കുരു
    പുഴക്കാലം
    ഗൃഹാതുരത്വം
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    വഴിപിരിയുന്നവര്‍
    അബ്ദുള്ള മുസ്ലിയാര്‍
    ഭോപ്പാല്‍ : അശ്രുപൂജ
    ഉരഗം
    ഓര്‍മകളി ലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
    പോസ്റ്റ്‌മോര്‍ട്ടം
    ഏകാന്തത
    നൊമ്പരപ്പുഴ
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    മറവിയെ മറക്കാം.
    തപാല്‍പ്പെട്ടി.
    ഹര്‍ത്താല്‍ നമ്മുടെ ശാപം.
    ഒരു മടക്കയാത്ര
    മലയാളം
    ഭ്രാന്തന്‍
    p
    കെ.എ. ജോര്‍ജുകുട്ടി  [About Author]   യാത്രാവിവരണം
    ആദാമിന്റെ പാദമുദ്ര
    Send this article to your friendEmail Print View Print Published datePublished: 1/27/2010 Comments Write Comments Reader's rating rating
    Page: 1

    Malayalam_Katha_Kavitha
    വിലക്കപ്പെട്ട കനിയുടെ രുചിയറിഞ്ഞതിന് പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ട അദാം എവിടേയ്ക്കാണ് പോയതെന്നോ? ശ്രീലങ്കയിലേയ്ക്ക്. ഭൂമിയില്‍ പറുദീസയ്ക്കൊപ്പം നന്മകള്‍ നിറഞ്ഞ ഒരിടമെന്ന നിലയ്ക്കാണ് അദ്ദേഹം അവിടേയ്ക്കു പോയത്. എന്നാല്‍ പാപം ചെയ്തവന്‍ എവിടെ ചെന്നാലും ആദ്യം ചെയ്യേണ്ടത് പ്രായശ്ചിത്തമാണല്ലോ. അറിവിന്റെ കനി തിന്നതിന് പ്രായശ്ചിത്തമായി ആദാം അവിടെ ഒരു പര്‍വതശിഖരത്തില്‍ ഒറ്റക്കാലില്‍ ആയിരം വര്‍ഷം തപസ്സു ചെയ്തു. കൊടുമുടിയില്‍ ഇന്നും ആ കൊടും തപസ്സിന്റെ ഒരു ചിഹ്നം അവശേഷിച്ചിട്ടുണ്ട് - ആദിമനുഷ്യന്റെ പാദമുദ്ര!

    തെക്കന്‍ ശ്രീലങ്കയുടെ നടുവിലുള്ള മലനാട്ടിലെ പല കൊടുമുടികളില്‍ ഒന്നാണ് ആദാംസ് പീക്ക്. അതിന്റെ ഉച്ചിയിലുള്ള പാറയിലെ കൂറ്റന്‍ പാദമുദ്രയുടെ അളവുകള്‍ അമ്പരപ്പിക്കുന്നതാണ്: നീളം ആറടിയും വീതി രണ്ടരയടിയും. ശരാശരി മനുഷ്യന്റെയോ, നമുക്ക് സങ്കല്പിക്കാവുന്ന ഒരു അതികായന്റെ തന്നെയോ കാല്പാടാണ് അതെന്നു കരുതാന്‍ പ്രയാസം. എന്നാല്‍ വിശ്വാസവുമായി വാഗ്വാദത്തിനൊരുങ്ങുന്നതില്‍ കാര്യമില്ലല്ലൊ. പതിനാലാം നൂറ്റാണ്ടില്‍ ശ്രീലങ്ക സന്ദര്‍ശിച്ച ഇബ്നു ബത്തൂത്തയടക്കമുള്ള അറേബ്യന്‍ സഞ്ചാരികള്‍ വഴിയാകണം കൊടുമുടിയെ ആദാമുമായി ബന്ധപ്പെടുത്തുന്ന പുരാവൃത്തം രൂപപ്പെട്ടത്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ത്തുഗീസുകാരുടെ വരവോടെ ആദാം മുടിയിലെ കാല്പാട് തോമസ് അപ്പസ്തോലന്റേതാണ് എന്ന കഥയ്ക്കും പിറവിയായി. ശ്രീലങ്കയിലെ ഹിന്ദുക്കളാകട്ടെ കൊടുമുടിയിലെ കാല്പാട് സാക്ഷാല്‍ ശ്രീപരമേശ്വരന്റേതാണ് എന്നും കരുതുന്നു. അവര്‍ക്ക് ആദാംസ് പീക്ക് "ശിവനടിപാദം" ആണ്.

    ആദാംസ് പീക്ക് ഇന്ന് ശ്രീലങ്കയിലെ ഏറ്റവും തിരക്കുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്. തീര്‍ത്ഥകരില്‍ ഏറെയും ശ്രീലങ്കയില്‍ നിന്നും വിദേശത്തുനിന്നും എത്തുന്ന ബുദ്ധമതവിശ്വാസികളാണ്. സിദ്ധാര്‍ത്ഥഗൗതമന്‍ തന്റെ ഭൗതികജീവിതത്തിനിടയില്‍ ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ടെന്ന് നമ്മിലാരും സമ്മതിച്ചുവെന്നു വരില്ല. എന്നാല്‍ ഗൗതമന്‍ മൂന്നു പ്രാവശ്യം തങ്ങളുടെ ദ്വീപ് സന്ദര്‍ശിച്ചുട്ടുണ്ടെന്ന് ശ്രീലങ്കയിലെ ബുദ്ധമതസ്തര്‍ ദൃഢമായി വിശ്വസിക്കുന്നു. മൂന്നാമത്തെ സന്ദര്‍ശനം ബോധോദയത്തിന്റെ എട്ടാം വര്‍ഷമാണ് നടന്നതെന്നും അന്ന് അദ്ദേഹം അവശേഷിപ്പിച്ചു പോയതാണ് ആദാം മുടിയിലെ കാല്പാട് എന്നുമാണ് വിശ്വാസം. ഈ വിശ്വാസമാണ് വര്‍ഷം തോറും ആയിരങ്ങളെ മുടിയുടെ ഉച്ചിയിലേയ്ക്കുള്ള കഠിനയാത്രയ്ക്കു പ്രേരിപ്പിക്കുന്നത്. ആദാം മുടി കയറുമ്പോള്‍ നാം ഗൗതമന്റെ വഴി പിന്‍പറ്റി ചെന്ന് തഥാഗതന്റെ പാദമുദ്ര കണ്ട് സായൂജ്യമടയുന്നു. ബുദ്ധമതക്കാര്‍ക്ക് ആദാംസ് പീക്ക് "ശ്രീപാദം" ആണ്.

    കൊളൊംബോവില്‍ മൂന്നു വര്‍ഷത്തെ ജോലിയ്ക്കും താമസത്തിനുമിടെ ശ്രീലങ്കയില്‍ ഞാനും കുടുംബവും ഒട്ടേറെ യാത്രചെയ്തിട്ടുണ്ട്. ബുദ്ധന്റെ പല്ലുകളിലൊന്ന് എന്നു കരുതപ്പെടുന്ന പൂജ്യാവശിഷ്ടം അത്യാദരവോടെ സൂക്ഷിക്കപ്പെടുന്ന കാന്‍ഡിയിലെ ശ്രീദലാദക്ഷേത്രം, അശോകന്റെ പുത്രി സംഘമിത്ര വഴി ശ്രീലങ്കയില്‍ എത്തിയതെന്നും ഗൗതമന്റെ ബോധോദയത്തിനു സാക്ഷിയായ വൃക്ഷത്തിന്റെ ശാഖയില്‍ നിന്ന് മുളച്ചുണ്ടായതെന്നും വിശ്വസിക്കപ്പെടുന്ന അനുരാധപുരത്തെ ശ്രീമഹാബോധി, ശിവഭക്തനായ രാവണന്‍ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തിരുകോണമലക്ഷേത്രം, ബുദ്ധ-ഹൈന്ദവ മതങ്ങളില്‍ ഏതിന്റേത് എന്നു തിരിച്ചു പറയാന്‍ നിവൃത്തിയില്ലാത്ത തെക്കന്‍ ശ്രീലങ്കയിലെ കത്തറഗാമാ ക്ഷേത്രം, ദംബുള്ളയിലെ ഗുഹാക്ഷേത്രങ്ങള്‍ ഒക്കെ ഞങ്ങള്‍ കണ്ടു. മദ്ധ്യ ലങ്കയിലെ സിഗിരിയ സന്ദര്‍ശിച്ചതിന്റെ അമ്പരപ്പ് ഞങ്ങളെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. 400 മീറ്റര്‍ ഉയരമുള്ള പടുകൂറ്റന്‍ പാറയുടെ മുകളില്‍ ഒന്നര സഹസ്രാബ്ദം മുന്‍പ് നിര്‍മ്മിക്കപ്പെട്ട കൊട്ടാരസമുച്ചയമാണ് അവിടത്തെ ആകര്‍ഷണം. ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഏതിനേയും അതിശയിക്കുന്ന അതിനെക്കുറിച്ച്, തൊട്ടടുത്ത ഇന്‍ഡ്യയില്‍ നാം പോലും കേള്‍ക്കാതിരുന്നതെന്തെന്ന് ഞങ്ങള്‍ അത്ഭുതം കൂറി.

    ആദാം മുടി സന്ദര്‍ശിക്കുന്ന കാര്യം ഞങ്ങള്‍ പലവട്ടം ആലോചിച്ചതാണെങ്കിലും സാഹസമാകുമെന്നു കരുതി ഓരോ തവണയും വേണ്ടെന്നു വയ്ക്കുകയാണുണ്ടായത്. എന്നാല്‍ 2003 ഫെബ്രുവരിയില്‍ ഉത്തരേന്ത്യക്കാരായ എന്റെ ചില സഹപ്രവര്‍ത്തകര്‍ സകുടുംബം മുടി സന്ദര്‍ശിക്കാനൊരുങ്ങിയപ്പോള്‍ ഞാനും കുടുംബവും കൂടെ ചേര്‍ന്നു. കുട്ടികളടക്കം ഞങ്ങള്‍ 25 പേരുണ്ടായിരുന്നു. കൊളൊംബോവില്‍ നിന്ന് 180 കിലോമീറ്റര്‍ ദൂരമുണ്ട്. തീര്‍ത്ഥാടനത്തിന്റെ സീസണ്‍ ഡിസംബര്‍ മുതല്‍ മേയ് വരെയാണ്. മഴക്കാലം പറ്റിയതല്ല: നടപ്പാത നനഞ്ഞ് കുഴഞ്ഞിരിക്കുമെന്നത് ഒരുകാര്യം. കൂടാതെ മഴക്കാലത്ത് തീര്‍ത്ഥകര്‍ക്ക് ശരീരത്തില്‍ നുഴഞ്ഞുകയറി രക്തം കുടിക്കുന്ന കന്നട്ടകളേയും(Leeches) പേടിക്കാനുണ്ട്.

    1 2 3 Next Page »»


    Comments ഈ രചനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എഴുതുക

       Soniya Reny...5/3/2010...United Arab Emirates...Rating:5
    superb.sathiathil aa sthalam onnu kanan thonni Appukutta enthina vadi koduthu adi vangiyathu?????

       K. A. Georgekutty...4/5/2010...Kerala...Rating:5
    വിലക്കപ്പെട്ട കനി തിന്ന ആദം ശ്രീലങ്കയിലേയ്ക്കുപോയി എന്നു സ്ഥാപിക്കാനുദ്ദേശിച്ചെഴുതിയതല്ല എന്റെ ലേഖനമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി പോലും വേണമെന്നില്ല. ആദംമല-യെക്കുറിച്ചും അതിന്റെ പേരിനെക്കുറിച്ചുമുള്ള പല പുരാവൃത്തങ്ങളില്‍ ഒന്നാണ്‌ അതിനെ ആദാമുമായി ബന്ധിപ്പിച്ചുള്ളത്. അത് ലേഖനത്തില്‍ ഉള്‍പ്പെടുത്തുക മാത്രമാണ്‌ ഞാന്‍ ചെയ്തത്. അത് ഒരു വിഭാഗത്തിന്റെ വിശ്വാസമായല്ലാതെ ചരിത്രസത്യമായോ മറ്റോ എടുക്കേണ്ടതല്ലെന്ന് ഞാന്‍ എഴുതിയിരുന്നു. "വിശ്വാസവുമായി വാഗ്വാദത്തിനൊരുങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നു" കൂടി ഞാന്‍ എഴുതിയിരുന്നു. താഴെ ഉദ്ധരിച്ച കമന്റ് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് കാളിദാസന്റേതായി പറയപ്പെടുന്ന ഈ ശ്ലോകമാണ്‌:- ഇതരദോഷഫലാനി യഥേച്ഛയാ വിതര, താനി സഹേ ചതുരാനന! അരസികേഷു കവിത്വനിവേദനം ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ! ശ്ലോകത്തിന്റെ അര്‍ത്ഥം ഇതാണ്‌: "അല്ലയോ ബ്രഹ്മാവേ ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ അവയെ ഞാന്‍ സഹിച്ചുകൊള്ളാം അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി മാത്രം എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!" ഞാന്‍ എഴുതിയത് കവിതയല്ലെങ്കിലും കാളിദാസന്റെ പ്രാര്‍ത്ഥന ഞാനും ആവര്‍ത്തിക്കുന്നു.

       Appu...4/3/2010...Kerala...Rating:1
    വിലക്കപെട്ട കനി തിന്ന് ആദം പോയത്‌ ശ്രീലങ്കയിലേക്കാണെന്ന്‌ ഇത്ര കൃത്യമായി ജോര്‍ജുകുട്ടിക്ക്‌ മന:സ്സിലായല്ലോ... കര്‍ത്താവിന്‌ നന്ദി...


    AddThis Feed Button Send this article to your friend
     



    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com