Page: 1
ഭാഷ അറിയാത്തവര്‍ക്കും കാഴ്ച അനുഭവമാണ്. കാണാനും അറിയാനും കഴിയുന്നുവെന്നിടത്ത് കാഴ്ചയുടെ സാധ്യതകള്‍ ഒതുങ്ങുന്നു. ഇവിടെയാണ് പരസ്യം എന്ന മാധ്യമത്തിലൂടെ നൈമിഷികതയുടെ ആകര്‍ഷണീയത ഫലവത്തായി ഉപയോഗിക്കുന്നത്. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് ഇന്ന് നമ്മുടെ ജീവിതത്തെയാകെനിയന്ത്രിക്കുന്നത് എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. എന്തുവേണം? എങ്ങിനെ വേണം? എന്നു പരസ്യം തീരുമാനിക്കുന്നു. പരസ്യഭാഷ ദൈനംദിനജീവിതത്തിലാകെ ഇടപെടുന്നതായി കാണാം. "കാരണം ബാക്ടീരിയ", "ബൂസ്റ്റ് ഈസ് ദി സീക്രറ്റ് ഒാഫ് മൈ എനര്‍ജി", "ഒരു ചെയ്ഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്"? "ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്" - ഇങ്ങനെ നമ്മുടെ ഏതൊരു സാഹചര്യത്തേയും വളരെ മനോഹരമായി ആവിഷ്കരിക്കാന്‍ പരസ്യങ്ങള്‍ക്കു സാധിക്കുന്നു. ഇവിടെയാണ് ഈ കലയുടെ ജനകീയത ആരംഭിക്കുന്നത്. പരസ്യങ്ങള്‍ക്കു പൊതുവേ വിപണിയാണു ലക്ഷ്യംവെയ്ക്കുന്നത്. അതിനുള്ള ഏറ്റവും മുഖ്യമായ ഉപാധി സ്ത്രീയുമാണ്.
സ്വന്തമായ നൈസര്‍ഗ്ഗികതകള്‍ മുഴുവന്‍ അപകര്‍ഷതയാണ് എന്ന് പരസ്യം കാണിച്ചു തരുന്നു. വിയര്‍പ്പുനാറ്റവും മുഖക്കുരുവും മുഖ്യ പ്രശ്നങ്ങളായി മാറുന്നതും ഇവിടെയാണ്. തീര്‍ത്തും ഉപരിതലസ്പര്‍ശിയായ കാര്യങ്ങളിലേക്ക് നമ്മുടെ കാഴ്ചയെയും വികാരങ്ങളെയും നയിക്കുക എന്ന സാമ്രാജ്യത്വനയമാണ് പരസ്യങ്ങള്‍ ലാക്കാക്കുന്നത് എന്നു പറയുന്നതാവും ശരി. പരസ്യസംസ്ക്കാരത്തിന്റെ വിശാലമായ പരിസരത്തില്‍ സ്ത്രീ സാന്നിധ്യത്തെക്കുരിച്ചുള്ള ആലോചന ഞെട്ടിപ്പിക്കുന്നതാണ്. ഉടല്‍ പ്രധാന ജീവിയായി സ്ത്രീയെ നിര്‍മ്മിച്ചെടുക്കുകയാണ് പരസ്യങ്ങള്‍. കാണുന്ന കാഴ്ച,കേള്‍ക്കുന്ന ശബ്ദം, വാങ്ങുന്ന ഉല്‍പന്നം എല്ലാം പരസ്യം നല്‍കുന്നതാണ്.വിവിധങ്ങളായ സാഹചര്യങ്ങളെ വ്യാഖ്യാനിക്കനും മൂല്ല്യനിര്‍ണ്ണയം നടത്താനും കൂടിപരസ്യങ്ങള്‍ക്ക് കഴിയുന്നു.പരസ്യത്തിലെ സുന്ദരി,കാമുകി, ഭാര്യ, അമ്മ ഇങ്ങനെ സ്ത്രീജീവിത പ്രധിനിധാനങ്ങളാണ് ഇന്ന് നമ്മുടെ ബോധത്തെ നയിക്കുന്നത്.ഈ സംസ്ക്കാരം ഒരേ സമയം സ്ത്രീയെ ഉല്‍പ്പന്നമായും ഒരു കമ്പോളമായും കാണുന്നു.
സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഞ്ജാതമായ പേടി സൂക്ഷിക്കുമ്പോള്‍ തന്നെ അതില്‍ അഹങ്കരിക്കുന്നവള്‍ കൂടിയാണ് സ്ത്രീ. ഇവിടെയാണ് "കലക്കിയിട്ടുണ്ടല്ലോ" എന്ന പരപുരുഷന്റെ അഭിനന്ദനത്തിന് കൊതിക്കുന്ന സ്ത്രീ അണിഞ്ഞൊരുങ്ങുന്നത്." പെണ്ണായാല്‍ പൊന്നു വേണം പൊന്നിന്‍കുടമായിടേണം......" ഇങ്ങനെ ചില സങ്കല്‍പങ്ങളിലേക്ക് അവളെ നയിക്കനും പരസ്യങ്ങള്‍ക്ക് കഴിയുന്നു.വളരെ രസകരമായ മറ്റൊരുകാര്യമാണ് ഗന്ധത്തെ സംബന്ധിച്ചത്. പുരുഷന്റെ ആകര്‍ഷണീയതയ്ക്കൊത്ത് അവളുടെ ഗന്ധം അവതരിപ്പിക്കപ്പെടുന്നു. പുറത്തേക്കിറങ്ങിയാല്‍ ആണിന്റെ കണ്‍വെട്ടത്തിലകപ്പെടുന്ന ഒന്നായി മാത്രമാണ് അവളെ അവതരിപ്പിക്കുന്നത്.
പരസ്യ താല്‍പര്യം വിപണിയും; ഉപാധി സ്ത്രീയുമാണ്. സ്ത്രീ തന്നെ ഒരു ഉല്‍പന്നമായിത്തീരുന്ന കാഴ്ചയാണ് പൊതുവില്‍. സ്ത്രീയെ ശരീരം മാത്രമായി മാറ്റുന്ന സാംസ്ക്കാരിക പരിസരത്തില്‍ പരസ്യത്തിന്റെ സ്വാധീനം വ്യക്തമാണ്. പെണ്‍ചിഹ്നങ്ങള്‍ നവമുതലാളിത്തത്തിന്റെ ഉല്‍പന്നവുമായി ചേര്‍ത്തു വായിക്കം. അവളെ പുരുഷ ലോകത്തിന്റെ കണ്ണിലൂടെയാണ് ആവിഷ്ക്കരിക്കുന്നത് എന്നു പറയുന്നതാവും ശരി. ആണ്‍, പരസ്യം എന്നിവ കര്‍തൃസ്ഥാനത്തും പെണ്ണ്‍, വിപണി എന്നിവ കര്‍മ്മസ്ഥാനത്തും ചിട്ടപ്പെടുത്തുന്നിടത്താണ് പരസ്യ സംസ്ക്കാരത്തിന്റെ പുതിയ മാതൃകകള്‍ രൂപപ്പെടുന്നത്.
|
1
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
aathman...1/27/2010...Kerala...Rating:3
|
ഇനിയും എഴുതുക
|
Riyas...1/27/2010...Kuwait...Rating:5
|
Well done ,Keep it up.we are expecting more articles from you.
|
binu...1/24/2010...Kerala...Rating:3
|
good work
|
|
|
|
|
|
| |
| Parasyam,Vipani,Sthree Lekhanam by Bidhoor |
parasyam,vipaNi,sthrii
bhaasha aRiyaaththavarkkum kaazhcha anubhavamaaN~.kaaNaanum aRiyaanum kazhiyunnuvenniTathth kaazhchayuTe saadhyathakaL othungunnu.iviTeyaaN~ parasyam enna maadhyamaththiluuTe naimishikathayuTe aakarshaNiiyatha falavaththaayi upayOgikkunnath.nimishangaL maathram daiRghyamuLLa parasyangaLaaN~ inn nammuTe jeevithaththeyaakeniyanthrikkunnath ennu paRanjaal athizayOkthiyilla. enthuvENam? engi_ne vENam? ennu parasyam theerumaanikkunnu.parasyabhaasha dainamdinajIvithaththilaake iTapeTunnathaayi kaaNaam. "kaaraNam baakTIriya", "boost iis di seekRat oOf mai enaRji", "oru cheynch aaraaN~ ishTappeTaaththath~"? "aan aiDiya kyaan cheynch yuvaR laif" - ingane nammuTe Ethoru saahacharyaththEyum vaLare manOharamaayi aavishkarikkaan parasyangaLkku saadhikkunnu.iviTeyaaaN~ I kalayuTe janakeeyatha aarambhikkunnath.parasyangaLkku pothuvE vipaNiyaaNu lakshyamveykkunnath.athinuLLa Etavum mukhyamaaya upaadhi sthriiyumaaN~.
svanthamaaya naisarggikathakaL muzhuvan apakarshathayaaN~ enn parasyam kaaNichchu tharunnu.viyarppunaatavum mukhakkuruvum mukhya praSnangaLaayi maaRunnathum iviTeyaaN~.thiirththum uparithalasparSiyaaya kaaryangaLilEkk nammuTe kaazhchayeyum vikaarangaLeyum nayikkuka enna saamraajyathvanayamaaN~ parasyangaL laakkaakkunnath ennu paRayunnathaavum Sari.parasyasamskkaaraththinte viSaalamaaya parisaraththil sthrii saannidhyaththekkurichchuLLa aalOchana njettippikkunnathaaN~.uTal pradhaana jiiviyaayi sthriiye nirmmichcheTukkukayaaN~ parasyangaL.kaaNunna kaazhcha,kELkkunna Sabdam,vaangunna ulpannam ellaam parasyam nalkunnathaaN~.vividhangaLaaya saahacharyangaLe vyaakhyaanikkanum muullyaniRNNayam naTaththaanum kuuTiparasyangaLkk kazhiyunnu.parasyaththile sundari,kaamuki,bhaarya,amma ingane sthriijiivitha pradhinidhaanangaLaaN~ inn nammuTe bOdhaththe nayikkunnath.ii samskkaaram orE samayam sthriiye ulppannamaayum oru kampOLamaayum kaaNunnu.
svantham SariiraththekkuRichchuLLa anjjaathamaaya pETi suukshikkumpOL thanne athil ahankarikkunnavaL kuuTiyaaN~ sthrii.iviTeyaaN~ "kalakkiyittunTallO"enna parapurushante abhinandanaththin~ kothikkunna sthriia aNinjorungunnath."peNNaayaal ponnu vENam ponnin_kuTamaayiTENam......"ingane chila sankalpanngaLilEkk avaLe nayikkanum parasyangaLkk kazhiyunnu.vaLare rasakaramaaaya matorukaaryamaaN~ gandhaththe sambandhichchath.purushante aakarshaNiiyathaykkothth avaLuTe gandham avatharippikkappeTunnu.puRaththEkkiRangiyaal aaNinte kaN_vettaththilakappeTunna onnaayi maathramaaN~ avaLe avatharippikkunnath.
parasya thaalparyam vipaNiyum;upaadhi sthriiyumaaN~. sthrii thanne oru ulpannamaayiththiirunna kaazhchayaaN~ pothuvil.sthriiye Sariiram maathramaayi maatunna saamskkaarika parisaraththil parasyaththinte svaadhiinam vyakthamaaN~.peN_chihnangaL navamuthalaaLiththaththinte ulpannavumaayi chErththu vaayikkam.avaLe purusha lOkaththinte kaNNiluuTeyaaN~ aavishkkarikkunnath ennu paRayunnathaavum Sari.aaN, parasyam enniva karthr~sthhaanaththum peNN, vipaNi enniva kaRmmasthhaanaththum chittappeTuththunniTaththaaN~ parasya samskkaaraththinte puthiya maathr~kakaL ruupappeTunnath.
biduur_