Page: 1
പ്രഭാതത്തിലെ കുളിരില്‍ പ്രകൃതി നീല കമ്പിളി പുതച്ചു നിദ്രയിലാണ് .മഞ്ഞിന്റെ നേര്‍ത്ത മുടുപടംമാറ്റി വെളിച്ചത്തിന്റെ സേനാനികള്‍ സുര്യ തേര്ഇറക്കി .പ്രകാശത്തിന്റെ ആഗമനത്തില്‍ നിദ്ര വിട്ടുണര്‍ന്ന പ്രകൃതിയുടെ വിരഹാകുലരായ കാമുകിമാരെ പോലെ കൈതപൂക്കള്‍ നമ്രമുഖികളായി.ചുറ്റും ശുന്യതയാണ് .കൈതപൂവിന്റെ സുഖന്ധം നെഞ്ചിലേറ്റി അലയുന്ന കാറ്റിനു മഞ്ഞു തുള്ളിയുടെ നനവ് പടര്‍ന്നിരുന്നു .അല്പം ദുരെനിന്ന് വരുന്ന പാല്‍ക്കാരനോട് ദാമോദരേട്ടന്‍ അയച്ചു തന്ന അഡ്രസ്സ് കാണിച്ചു .അപരിചിതന്‍ അത് വാങ്ങി വായിച്ചു ചോദിച്ചു ആരാ ? എവിടുന്നു വരുന്നു ?ഞാനവിടുത്തെ ആരുമല്ല എന്റെ അകന്നൊരു ബന്ധു ഈ പറഞ്ഞ സ്ഥലത്ത്
ഒരു ജോലിയുണ്ടെന്നു പറഞ്ഞു വന്നതാണ് .ശരി.അതാ ആ കാണുന്ന കൈതകാടുകള്‍ക്കപ്പുറത്ത് കാണുന്ന വലിയ വീട് അതാണ് താങ്കള്‍ അന്വേഷിക്കുന്ന വീട് .വളരെ നന്ദി .അയാളോട് യാത്ര പറഞ്ഞു മുന്നോട്ടു നടന്നു .ഇളം കാറ്റില്‍ നിര്‍ത്ത്താമാടുന്ന കയ്തപൂക്കള്‍ അരികിലുടെ പാതസരയലക്കുകള്‍ കിലുക്കി ഒഴുകുന്ന അരുവിക്ക് കുറുകെ തടിയില്‍ തീര്‍ത്ത പടിപ്പുര .അല്പം പരിഭ്രമത്തോടെയാണെങ്കിലു പടിപ്പുര കടന്നു .മുറ്റത്തിന്റെ ഇരുവശത്തും ഒരേ അളവില്‍ വെട്ടി പാകപെടുത്തിയചെടികള്‍ ഒതുക്കുവരെ നീണ്ട് കിടക്കുന്നു .ഒരുവശത്ത് പച്ചപട്ടുപോലെ നട്ടുപിടിപ്പിച്ച പുല്‍ത്തകിടി .ഉയരമുള്ള മട്ടുപാവും കുറ്റന്‍ ജാലകങ്ങളും മറ്റുമുള്ള വലിയ ബംഗ്ലാവ് .ചുറ്റും കണ്ണോടിച്ചുനില്‍കുമ്പോഴാണ് പടിപ്പുര കടന്നു സുന്ദരിയായ ഒരുവള്‍ കടന്നു വന്നത് .നേരിയ കസവ് കരയുള്ള സാരിയാണ് വേഷം നെറ്റില്‍ ചന്ദനകുറി വാലിട്ടെഴുതിയ മിഴികള്‍ നിണ്ടു നിവര്‍ന്നു കാറില്‍ ഇളകുന്ന കാര്‍ കുന്തളില്‍തിരുകിയ തുളസികതിര്‍ .ആ മുഖം മനസ്സില്‍ ചെറിയൊരു അനുഭൂതിയുണര്‍ത്തും പോലെ നോകി നില്കുന്നതിനിടെ അവള്‍ ചോദിച്ചു ആരാ ?..ഞാന്‍ ദാമോദരേട്ടന്‍ പറഞ്ഞിട്ട് വന്ന ജോലിക്കാരനാണ് ഉം കയറി ഇരിക്ക് ഞാന്‍ അച്ഛനെ വിളിക്കാം ഇതും പറഞ്ഞു അവള്‍ അകത്തു പോയി നിമിഷങ്ങള്‍ക്കുള്ളില്‍ അല്പം പ്രായം തോന്നിക്കുന്ന ഒരാള്‍ പുറത്ത് വന്നു .ഉം കയറി ഇരിക്കൂ ഞാന്‍ ഒരാഴ്ച മുമ്പ് ദാമുനോട് പറഞ്ഞിരുന്നു സഹായത്തിനു ഒരാള്‍ വേണമെന്ന് ദാമു പറഞ്ഞത് അമ്മയുംകുടെയുണ്ട് എന്നാണല്ലോ എന്നിട്ട് കണ്ടില്ല ?വന്നു ജോലി സ്ഥിരമായശേഷം എന്നുകരുതി .അതിനെന്താ പൊറം പുരേല് അമ്മയ്ക്കും നിനക്കും താമസിക്കാനുള്ള സൌകര്യങ്ങള്‍ എല്ലാമുണ്ട് .പക്ഷെ പൊടി പിടിച്ചു കിടപ്പാ ഒന്ന് തുത്തുവാരി വെടിപ്പാക്കണം .ഇതിനിടയില്‍ മുമ്പ് കണ്ട സുന്തരി താക്കോലുമായ് എത്തി .താക്കോല്‍ എന്നെ എല്പിക്കുന്നതിനിടെ അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു .അന്ന് മുതല്‍ ഞാനവിടെ ജോലിക്കാരനായി .മാസങ്ങള്‍ കടന്നു ഞാനിപോള്‍ കാരണവരുടെ വിശ്വസ്തനായ ജോലിക്കാരനാണ് ,അമ്മയും കുടെയുണ്ട് ചെറിയ ജോലികള്‍ക്കായി അമ്മയും ബംഗ്ലാവില്‍ എത്തി തുടങ്ങി .അച്ചന്റെ മരണ ശേഷം സന്തോഷമെന്തെന്നരിയാത്ത അമ്മക്ക് ഇതില്‍ പരം ആശ്വാസമെന്ത് .ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ഇതിനിടെ ചെറിയ പിണക്കങ്ങളും സന്തോഷങ്ങളുമായ് അവളെന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു .സൌന്ദര്യം തുളുമ്പുന്ന അവളോട് അരുതെന്ന് പറയാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. |
1
2
Next Page »»
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
ashraf...1/23/2010...Kerala...Rating:5
|
nalla kadha vivarana shaili kollaam vaayana sughamulla varikal
|
thoufeeqsha...1/20/2010...Kerala...Rating:5
|
katha kollam.pakshe pora
|
|
|
|
|
|
| |
| Keitha pookal malayalam katha by Sabira |