jayakeralam
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
    USEFUL TOOLS
    DISTANCE CALC.
    WORLD TIME
    TELEPHONE DIR.
    CURRENCY CONV.
    FLIGHT TIMINGS
    CRICKET
    UNIT CONVERSION
     
     
     
     
     
    പടുജന്മം.
    പദപ്രശ്‌നം
    ഓണസമ്മാനം
    സ്മരണ
    ഓര്‍മ്മകളുടെ വീട്‌
    മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍
    ആസുരം
    ഓണക്കാഴ്ച്ച
    കല്‍ക്കണ്ടം
    നനഞ്ഞ കാഴ്ച്ചകള്‍
    ഒരുനിമിഷം മതി
    കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)
    പ്രണയമോ, സ്നേഹമോ?…
    എന്റെ ചെമ്പകം
    വിട
    പാഥേയം ഇതുമാത്രം...
    വിരഹത്തിന്‍ ദീപാവലി
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    മൌഡ്യം
    ശ്രീരാമസ്തുതി
    അശിരീരി
    കുന്നിക്കുരു
    പുഴക്കാലം
    ഗൃഹാതുരത്വം
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    വഴിപിരിയുന്നവര്‍
    അബ്ദുള്ള മുസ്ലിയാര്‍
    ഭോപ്പാല്‍ : അശ്രുപൂജ
    ഉരഗം
    ഓര്‍മകളി ലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
    പോസ്റ്റ്‌മോര്‍ട്ടം
    ഏകാന്തത
    നൊമ്പരപ്പുഴ
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    മറവിയെ മറക്കാം.
    തപാല്‍പ്പെട്ടി.
    ഹര്‍ത്താല്‍ നമ്മുടെ ശാപം.
    ഒരു മടക്കയാത്ര
    മലയാളം
    ഭ്രാന്തന്‍
    p
    അഷ്റഫ് കടന്നപ്പള്ളി  [About Author]   കഥ
    പുഴയെ സ്നേഹിച്ച പെണ്‍കുട്ടി
    Send this article to your friendEmail Print View Print Published datePublished: 12/13/2009 Comments Write Comments Reader's rating rating
    Page: 1

    Puzhaye-Snehicha-Penkutty
    ചിരിയുടെ അലകള്‍ ഭവാനിയില്‍ പൊട്ടിവിടര്‍ന്നത് ഇരുപത്തിയഞ്ചാം വയസ്സിലാണ്. ഇന്ന്‍ അറുപതാം വയസ്സിലും ഭവാനി പൊട്ടിച്ചിരിക്കുന്നു. ജീവിതത്തെ ഒരു ചിരിയുത്സവമാക്കി കാലത്തിന്റെ അനന്ത പ്രയാണത്തില്‍ വ്യാകുലതകളറിയാതെ ഭവാനി ചിരിക്കുന്നു. നഷ്ടപ്പെട്ട ഓര്‍മകളുടെ നൊമ്പരമറിയാതെ കാലത്തോടും ഭൂമിയോടും സംവദിച്ച് ചിരിച്ചുല്ലസിച്ച് ഭവാനിയൊഴുകുന്നു.
    ****
    കാണിച്ചാല്‍ കുന്നുകളുടെ താഴ്വാരത്തിലെ കണിയൂര്‍ ഗ്രാമത്തെ കുളിരണിയിച്ചൊരു പുഴയൊഴുകുന്നുണ്ട്. പുഴയില്‍ ഓളങ്ങളുണ്ട്. നീന്തിത്തുടിക്കുന്ന ചെറുമീനുകളുണ്ട്. പുഴയിലേക്ക് ചേര്‍ന്നുനില്‍ക്കുന്ന കണ്ടലുകളുടെ കവരത്തില്‍ കൊതിയൂറും കൊക്കുകളുമായി മീന്‍പിടിയന്‍ പക്ഷികളുണ്ട്. ചിലപ്പോള്‍ അവ ഒരു മിന്നായം പോലെ പുഴയിലേക്കൂളിയിട്ട് കൊക്കില്‍ പിടയുന്ന ചെറുമീനുകളുമായി ഉയര്‍ന്നു വരും. കാണിച്ചാല്‍ കുന്നിനു മുകളിലാണ് സൂര്യനുദിക്കുക. കുന്നിന്‍ചെരുവിലൂടൂര്‍ന്നിറങ്ങുന്ന സൂര്യ കിരണങ്ങള്‍ പുഴയില്‍ വന്നു നിറയും. അതു കാണാന്‍ പുഴക്കടവിലാദ്യമെത്തുന്നത് ഭവാനിയാണ്. മുടിയിഴകളില്‍ കാച്ചിയ എണ്ണയുംതേച്ച് കൈത്തണ്ടയിലൊരു തോര്‍ത്തും ചുറ്റി വാഴയിലയില്‍ പൊതിഞ്ഞ വാസനാ സോപ്പും കൈയിലേന്തി ഭവാനി പുഴക്കരയിലെത്തും. ഏറെ നേരം അവിടെയിരുന്നു പുഴയെ നോക്കും. അതില്‍ സൂര്യന്‍ നിറയുന്നത് നോക്കും. പിന്നെയവള്‍ പുഴയിലിറങ്ങി നനയും. ചെറുമീനുകളോടൊപ്പം നീന്തിത്തുടിക്കും. അപ്പോഴവള്‍ക്ക് പുഴയുടെ നിറമാണ്. പുഴയുടെ മണമാണ്.
    അവളുടെ കുളി കഴിയാറാകുമ്പോഴേക്ക് മാത്രമേ മറ്റ് പെണ്ണുങ്ങള്‍ പുഴക്കടവിലെത്തുകയുള്ളൂ.
    "ഈ പുഴകലക്കിപ്പെണ്ണ് ഇന്നും നേരത്തേയാണല്ലോ.." അവര്‍ പറയും.
    അപ്പോള്‍ അവള്‍ ഉള്ളാലെ പറയും.." ഈ പുഴ എന്റേതാ..എന്റേതു മാത്രം...ഇതു ഞാന്‍ കലക്കും..ഇതില്‍ നീന്തിത്തിമര്‍ക്കും..അതിന് ഈ കുശുമ്പുകാരിപ്പെണ്ണുങ്ങള്‍ക്കെന്താ.."
    ആ പെണ്ണുങ്ങളോട് അധികം വര്‍ത്തമാനം പറയാന്‍ നില്‍ക്കാതെ ഭവാനി കുളിച്ച് കയറും. തല തുവര്‍ത്തി ഈറന്‍ മാറി പുലര്‍കാറ്റില്‍ ഒരു രാപൂവിന്റെ സുഗന്ധം പോലെ ഭവാനി വീട്ടിലേക്കൊഴുകും. കുളി കഴിഞ്ഞ് വീട്ടിലെത്തിയ അവളെ ഒരു പാട് വീട്ടുപണികള്‍ കാത്തു കിടപ്പുണ്ട്.
    ****
    എന്നു മുതലാണ് ഭവാനി പുഴയെ സ്നേഹിച്ച് തുടങ്ങിയത്. ഒരു സ്വപ്നത്തിലൂടെയായിരുന്നു തുടക്കം. സ്വപ്നദൃശ്യത്തിലാദ്യം തെളിഞ്ഞതൊരു പുഴയാണ്. പിന്നെ പച്ച പിടിച്ച് കിടക്കുന്ന വിജനമായൊരു പുഴക്കര. തീര്‍ത്തും ആകസ്മികമായാണവളാപുഴക്കരയിലെത്തപ്പെട്ടത്. അവളുടെ ഒതുക്കിക്കെട്ടാത്ത മുടിയിഴകളെ ഒരു ഇളം കാറ്റ് തഴുകിക്കൊണ്ടിരുന്നു.
    അവള്‍ പുഴയിലേക്ക് നോക്കിയിരിക്കുകയാണ്.
    പുഴയുടെ മറുകരയില്‍നിന്നൊരു ചങ്ങാടം പുഴയിലേക്കിറങ്ങി. ചങ്ങാടം മെല്ലെ ഇക്കരേക്ക് നീന്തുകയാണ്. ചങ്ങാടത്തിലൊരു കറുത്ത ചെക്കന്‍ പങ്കായം പിടിച്ച് നില്‍പ്പുണ്ട്. ഓളങ്ങള്‍ക്കൊപ്പം ചാഞ്ചാടി ചങ്ങാടം അടുത്തടുത്ത് വന്നു. താനിവിടെ തനിച്ചാണല്ലോ എന്ന സുഖകരമായ ഭയം അവളെ പുണര്‍ന്നു. ചങ്ങാടം ഒഴുകിയെത്തി കരയ്ക്ക് വളരെ അടുത്തായി നിന്നു. അതില്‍നിന്നു കറുത്ത ചെക്കന്‍ അവളെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവന്‍ പുഴയിലേക്കിറങ്ങി അവളുടെ നേര്‍ക്ക് കൈ നീട്ടി. ആരാണ് തന്നെ എഴുന്നേല്‍പിച്ച് ആ ചങ്ങാടക്കാരന്റെയടുത്തേക്ക് നടത്തുന്നത്. തന്റെ കാലുകള്‍ക്ക് വേഗം നല്‍കുന്നതാരാണ്. അവള്‍ തന്റെ കൈകള്‍ അയാളിലേക്ക് നീട്ടി. അയാള്‍ ആ കൈകള്‍ കോരിയെടുത്ത് അവളെ അയാളിലേക്ക് വലിച്ചു ചേര്‍ത്തു. അവരുടെ കാലുകളുടെ ബലത്തെ പുഴവെള്ളം തട്ടിയെടുത്തു. അവര്‍ പുഴയിലേക്ക് വീണു. പുഴവെള്ളത്തില്‍ കെട്ടി മറിഞ്ഞു.
    അവള്‍ സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നത് അനുഭൂതിയുടെ പുതിയൊരു തലത്തിലേക്കായിരുന്നു.... ഒരു നനവിന്റെ സുഖം..അന്നു മുതലാണ് പുഴയോടവള്‍ക്ക് പ്രണയമായത്...കള്ളന്‍ ഒരു ചങ്ങാടക്കാരനെയും കോണ്ട് വന്നിരിക്കുന്നു..
    തന്നെ ആനന്ദത്തിലാറാടിച്ച പുഴ..സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന പുഴ..പുഴ കടന്നു വന്ന ആ കറുത്ത ചങ്ങാടക്കാരന്‍ ...പുഴയിലൊരു തുള്ളിയായലിയാന്‍ അവള്‍ കൊതിച്ചു..പുഴക്കാറ്റിന്റെ മാസ്മരികതയില്‍ ഓളങ്ങളുടെ താളത്തില്‍ നൃത്തമാടാന്‍ അവള്‍ മോഹിച്ചു..

    1 2 Next Page »»


    Comments ഈ രചനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എഴുതുക

       salih pariyaram...1/8/2010...Kerala...Rating:1
    very nice poem.........

       Mohammed Byju...12/30/2009...Saudi Arabia...Rating:3
    Your character "Bhavani" is still haunting me. Story pulls to yester years and nice flow.

       raji santhosh...12/17/2009...United Arab Emirates...Rating:5
    nannayittundu.

       Ramya...12/15/2009...Kerala...Rating:3
    very good.

       Shaji Moolepat...12/13/2009...United Arab Emirates...Rating:5
    I am experiancing the cool flow of Bhawaani.. good


    AddThis Feed Button Send this article to your friend
     
    puzhayesnehicha penkutty malayalam katha by Ashraf Kadannappally



    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com