jayakeralam
Log in | Register Now
HOME PAGE
NEW STORIES
PHOTO GALLERY
KERALA RECIPES
ARCHIVES
CONTACT

  • ഹോം
  • എഡിറ്റോറിയല്‍
  • കഥ
  • കവിത
  • നോവല്‍
  • ലേഖനം
  • കാര്‍ട്ടൂണ്‍
  • ഗ്രന്ഥാലോകം
  • ബാലസാഹിത്യം
  • പുരാണങ്ങള്‍
  • ചലചിത്രം
  • നാട്ടറിവ്‌
  • നര്‍മ്മം
  • പാചകക്കുറിപ്പ്‌
  • യാത്രാവിവരണം
  • ശാസ്ത്രലോകം
  • jayakeralam
    DISCLAIMER
    READING PROBLEM?
    SITEMAP
    USEFUL TOOLS
    DISTANCE CALC.
    WORLD TIME
    TELEPHONE DIR.
    CURRENCY CONV.
    FLIGHT TIMINGS
    CRICKET
    UNIT CONVERSION
     
     
     
     
     
    പലായനം
    പടുജന്മം.
    പദപ്രശ്‌നം
    ഓണസമ്മാനം
    സ്മരണ
    ഓര്‍മ്മകളുടെ വീട്‌
    മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍
    ആസുരം
    ഓണക്കാഴ്ച്ച
    കല്‍ക്കണ്ടം
    നനഞ്ഞ കാഴ്ച്ചകള്‍
    ഒരുനിമിഷം മതി
    കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)
    പ്രണയമോ, സ്നേഹമോ?…
    എന്റെ ചെമ്പകം
    വിട
    പാഥേയം ഇതുമാത്രം...
    വിരഹത്തിന്‍ ദീപാവലി
    മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍
    മൌഡ്യം
    ശ്രീരാമസ്തുതി
    അശിരീരി
    കുന്നിക്കുരു
    പുഴക്കാലം
    ഗൃഹാതുരത്വം
    ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
    വഴിപിരിയുന്നവര്‍
    അബ്ദുള്ള മുസ്ലിയാര്‍
    ഭോപ്പാല്‍ : അശ്രുപൂജ
    ഉരഗം
    ഓര്‍മകളി ലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
    പോസ്റ്റ്‌മോര്‍ട്ടം
    ഏകാന്തത
    നൊമ്പരപ്പുഴ
    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍....
    മറവിയെ മറക്കാം.
    തപാല്‍പ്പെട്ടി.
    ഹര്‍ത്താല്‍ നമ്മുടെ ശാപം.
    ഒരു മടക്കയാത്ര
    മലയാളം
    p
    ശ്രീരാജ്‌ സി. ആര്‍  [About Author]   കഥ
    മയില്‍പീലി
    Send this article to your friendEmail Print View Print Published datePublished: 5/26/2009 Comments Write Comments Reader's rating rating
    Page: 1

    sreeraj-cr-mayil-peeli
    അവളോട്‌ ചോദിക്കാനായി ചോദ്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ മനസ്സില്‍ കരുതി വചിരുന്നു. അത്രയേറെ സംശയങ്ങല്‍ അവള്‍ മനസ്സില്‍ പാകിയിരുന്നു. ഒരു ദിവസം അവളെ തനിച്ചു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു.
    "നീ മുടിയില്‍ എണ്ണ വയ്‌ക്കാറില്ലേ"
    മുന്നോട്ടു വീണു കിടന്ന ഇടതൂര്‍ന്ന മുടിയിഴകള്‍ മാടിയൊതുക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു.
    "എനിക്ക്‌ വെളിച്ചെണ്ണയുടെ മണം ഇഷ്ടമല്ല"
    "കാച്ചിയെണ്ണയ്‌ക്കു നല്ല മണമല്ലേ"
    അവള്‍ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തേക്കു നോക്കി പതുങ്ങനെ ചിരിച്ചു. ആ ചിരിയില്‍ പരിഹാസം ഉണ്ടായിരുന്നോ എന്നറിയില്ല. ഞാന്‍ പിന്നീട്‌ ഒന്നും ചോദിച്ചില്ല. കാരണം നീ പൗഡറിടാത്തതെന്താണ്‌, സ്വര്‍ണം ഇടാത്തതെന്താണ്‌, സ്പ്രേ അടിക്കാത്തതെന്താണ്‌ തുടങ്ങിയ വിഡ്ഡിച്ചോദ്യങ്ങളായിരുന്നു എല്ലാം.
    പ്രിയപ്പെട്ട വന്ദനയ്‌ക്ക്‌,
    ഞാന്‍ തുടക്കത്തില്‍ വിവരിച്ച രംഗം മറന്നിട്ടുണ്ടാകില്ല എന്നെനിക്കറിയാം. ജൂലായ്‌ മാസത്തിലെ കൊടും ചൂടുള്ള ദിവസം ബല്ലാഗ്രാമത്തിനു മുകളില്‍ സൂര്യന്‍ ഉറഞ്ഞുതുള്ളുമ്പോള്‍ അകത്തും പുറത്തും ചൂടുമായി സ്‌കൂള്‍ ഗ്രൗണ്ടിനരികിലെ വേപ്പിന്റെ ചുവട്ടില്‍ ഞാന്‍ നിന്നോട്‌ സംസാരിച്ച നിമിഷം.
    എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഈ നിമിഷവും നീയെന്നെ സ്‌നേഹിക്കുന്നുവെന്ന്‌. പ്രണയത്തിന്റെ നീരുറവകളെല്ലാം വറ്റിവരണ്ട്‌ നിരാശയുടെ പടുകുഴിയിലേക്ക്‌ ഞാന്‍ ആയുമ്പോഴാണ്‌ പിടിവള്ളി പോലെ നിന്റെ കത്ത്‌. എന്റെ ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍ നിന്നും നിന്റെ മിടിക്കുന്ന ഹൃദയം ഞാന്‍ കണ്ടെത്തി വന്ദനാ.................

    ഇന്നു വരെ ഞാന്‍ മനസ്സിലാക്കിയത്‌ ഫോണ്‍വിളിക്കാതെയും, കത്തെഴുതാതെയും, കാണതെയുമിരുന്നാല്‍ എത്രമേല്‍ സ്‌നേഹിച്ച പുരുഷനേയും പെണ്‍കുട്ടികള്‍ മറക്കുമെന്നാണ്‌. നമ്മള്‍ പിരിഞ്ഞ്‌ എട്ടു വര്‍ഷങ്ങള്‍ക്കു ശെഷം എഴുതിയ കത്ത്‌ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.
    * * * * *
    ഉത്തര്‍പ്രദേശിന്റെ തലസ്‌ഥാനമായ ലക്‌നൗവില്‍ നിന്നും 85 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ചാല്‍ റായിബറേലി ജില്ലയിലെ - മേറ്റ്ന്തിനേക്കാളും ഏറെ റായിബറേലിയെ ഇന്ദിരാഗാന്ധിയുടെ മണ്ഡലം എന്നറിയപ്പെടുന്നതായിരുന്നു അവിടുത്തുകാര്‍ക്കിഷ്‌ടം- ബല്ലാ എന്ന കാര്‍ഷിക ഗ്രാമത്തിലെത്താം. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്തിനു നടുവിലായി റോഡരികില്‍ കാണുന്ന മഞ്ഞ പെയിന്റടിച്ച കെട്ടിടസമുച്ചയമാണ്‌ എന്റെ ഓര്‍മകളുടെ കളിത്തീരമായ നെഹ്‌റു സെന്റ്രല്‍ സ്‌കൂള്‍. സ്‌കൂള്‍ കെട്ടിടങ്ങലും ഹോസ്റ്റലുകളും നാല്‍പതടി ഉയരമുള്ള ഒരു ടാങ്കുമൊഴികെ മറ്റൊരു കെട്ടിടവും അടുത്തെവിടെയുമില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ നിറം മാറുന്ന പാടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ്‌ സ്‌കൂള്‍ ക്യാംപസ്‌ എന്നു പറയാം. ഇടയ്ക്കിടയ്‌ക്ക്‌ കടുകടാ ശബ്‌ദം മുഴക്കിപ്പോകുന്ന കുതിരവണ്ടികളും, വല്ലപ്പോഴും മാത്രം പോകുന്ന റ്റ്രാക്‌ടറുകളുമൊഴിച്ചാല്‍ റോഡ്‌ വിജനമാണ്‌. വിശാലമായ പാടത്തങ്ങിങ്ങായി കാണുന്ന വേപ്പും, ബബൂളും, ബൈറും, മാവുമൊഴിച്ചാല്‍ കാഴ്ച്ചയ്ക്ക്‌ മറ്റു തടസ്സങ്ങളൊന്നുമില്ല. ഇവിടെനിന്നും മുക്കാല്‍ കിലോമീറ്റര്‍ നടന്നാല്‍ തൊട്ടടുത്ത റ്റൗണായ മഹരാജ്‌ ഗഞ്ചിലെത്താം. ഒന്നര കിലോമീറ്റര്‍ എതിര്‍ദിശയില്‍ നടന്നാല്‍ ബല്ലാ ഗ്രാമത്തിലെത്താം. വലിയ തടാകവും, നൂറു നൂറ്റമ്പതു കുടിലുകളുമുള്ള ഒരു കൊച്ചു ഗ്രാമം. ഒരു നൂറ്റാണ്ടു പിറകില്‍ ജീവിക്കുന്ന സമൂഹം.
    ജൂണ്‍ ജൂലൈ മാസത്തിലെ കൊടുംചൂടില്‍ വറചട്ടിയിലെ കടുകു പോലെയാണ്‌ ഞങ്ങല്‍ സ്കൂളില്‍ കഴിച്ചു കൂട്ടിയത്‌. ആ വേനല്‍ചൂടിലായിരുന്നു മനസ്സില്‍ കുളിരു വീഴ്തിക്കൊണ്ട്‌ ക്ലാസ്സില്‍ ഒരു അതിഥി വന്നത്‌. തോളൊപ്പം മുടിയുല്ല വെളുത്ത്‌ സുന്ദരിയായ ഒരു പാവാടക്കാരി. നീലയും വെള്ളയും യൂണിഫോം ധരിച്ച്‌ ഇടം തോളില്‍ ബാഗും തൂക്കി വലം കയ്യില്‍ തൂവാലയുമായി ഒരു നേര്‍ത്ത പുഞ്ചിരിയോടെ അവള്‍ ക്ലാസ്സിലേക്ക്‌ കയരിയപ്പോള്‍ എന്റെ ഹൃദയമിടിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിലച്ചു പോയി. വെപ്രാളം കൊണ്ട്‌ വെട്ടിവിയര്‍ത്ത ഞാന്‍ പൊടുന്നനെ ഒരു കാമുകനായി മാറി. വെയിലത്തു നടന്നു വന്ന അവള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. നേരിയ കുപ്പായത്തിന്റെ അടിയില്‍ വെള്ള പെറ്റിക്കോട്ട്‌ വ്യക്‌തമായി തെളിഞ്ഞുകാണാം. ക്ലാസ്സു മുഴുവന്‍ നോക്കിയ അവള്‍ ഏറ്റവും പിന്നില്‍ എന്റെ തൊട്ടപ്പുറത്തുള്ള ബെഞ്ചില്‍ വന്ന്‌ ഇരുന്നതോടെ ഞാന്‍ ഉറപ്പിച്ചു, ഞാന്‍ ഇന്നു മുതല്‍ കാമുകനാണ്‌. ഒരു ഒമ്പതാം ക്ലാസ്സുകാരന്റെ പ്രണയം തുടങ്ങിയത്‌ ഇപ്രകാരമായിരുന്നു.
    ആഴ്‌ചകള്‍ക്ക്‌ ശേഷം വന്ദനഹരി എന്ന ആ കുട്ടിയുടെ അച്ചന്‍ ഹരിനാരായണന്‍ മലയാളിയാണെന്നും അവള്‍ക്ക്‌ മലയാളം അറിയാമെന്നും കേട്ടതില്‍പിന്നെ അവളോട്‌ സംസാരിക്കാന്‍ വല്ലാത്ത വെമ്പലായി.

    1 2 Next Page »»


    Comments ഈ രചനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എഴുതുക

       sreeja p x...12/24/2009...Kerala...Rating:5
    pranayam enganeyumanu, kalangalkapuratheku kathuvekuna theera nombarangalumay

       haran...8/6/2009...Kerala...Rating:4
    wonderful lve story

       NIDHI...8/6/2009...Kerala...Rating:4
    brother, is it a true story? any way it is xcllent

       Mathews...8/3/2009...United Arab Emirates...Rating:4
    Good Sreeraj! Keep it up.

       Deepti Dinesh...6/5/2009...India...Rating:5
    very cute love story......kee it up...

       silin...5/26/2009...Kerala...Rating:4
    hey Cr, what is dis??? enganem oru luv story undayirunno???


    AddThis Feed Button Send this article to your friend
     
    mayilpeeli malayalam katha by Sreeraj. C. R



    mayilpeeli avaLOT~ chOdiKAnAyi chOdyangaLude oru valiya paTTika thanne manassil_ karuthi vachirunnu. athrayERe sam_zayangal_ avaL_ manassil_ pAkiyirunnu. oru divasam_ avaLe thanichchu kiTTiyappOL njAn_ chOdichchu. "nI muTiyil_ eNNa vay~kkARillE" munnOTTu vINu kiTanna iTathUrnna muTiyizhakaL_ mATiyothukkikkonT~ avaL_ paRanju. "enikk~ veLichcheNNayuTe maNam_ ishTamalla" "kAchchiyeNNay~kku nalla maNamallE" avaL_ onnum minTiyilla. ente mukhaththEkku nOkki pathungane chirichchu. A chiriyil_ parihAsam unTaayirunnO ennaRiyilla. njaan_ pinnIT~ onnum chOdichchilla. kAraNam_ nI pauDaRiTaaththathenthAN~, swarNam_ iTaaththathenthaaN~, sprE aTikkAththathenthAN~ thuTangiya viDDichchOdyangaLAyirunnu ellAm. priyaPeTTa vandanay~kk~, njAn_ thuTakkaththil_ vivarichcha ramgam_ maRanniTTunTAkilla ennenikkaRiyAm_. jUlAy~ mAsaththile koTum chUTuLLa divasam ballAgrAmaththinu mukaLil_ sUryan uRanjuthuLLumpOL_ akaththum_ puRaththum_ chUTumAyi s~kUL_ graunTinarikile vEppinte chuvaTTil_ njAn_ ninnOT~ sam_sArichcha nimisham_. enikkiPOzhum_ vizwasikkAn_ kazhiyunnilla, I nimishavum_ nIyenne s~nEhikkunnuvenn~. pRaNayaththinte nIruRavakaLellAm_ vativaranT~ nirAzayuTe paTukuzhiyilEkk~ njAn_ AyumpOzhAN~ piTivaLLi pOle ninte kathth~. ente Or_mmappusthakaththinte thALukaL_kkiTayil_ ninnum_ ninte miTikkunna hridayam_ njaan_ kanTeththi vandanA................. innu vare njAn_ manassilAkkiyath~ phON_viLikkAtheyum_, kaththezhuthAtheyum_, kANatheyumirunnAl_ ethramEl_ s~nEhichcha purushanEyum_ peNkuTTikaL_ maRakkumennAN~. nammaL_ pirinj~ eTTu varshangaL_kku zesham_ ezhuthiya kathth~ enne vallAthe athbhuthappeTuththunnu. * * * * * uththar_pradEzinte thalas~thhAnamAya lak~nauvil_ ninnum_ 85 kilomItar_ paTinjArrOTTu sancharichchaal_ rrAyibarrEli jillayile - matenthinEkkALum_ Erre rraayibarrEliye indirAgaandhiyuTe maNDalam_ ennarriyappeTunnathaayirunnu aviTuththukArkkish~Tam_- ballA enna kArshika grAmaththileththAm_. kaNNeththAdUraththOLam_ parannu kiTakkunna pATaththinu naTuvilAyi rrODarikil_ kANunna manja peyintaTichcha keTTiTasamuchchayamAN~ ente Or_makaLuTe kaLiththIramAya neh~rru sentral_ s~kUL_. s~kUL_ keTTiTangalum_ hOstalukaLum_ nAlpathaTi uyaramuLLa oru Taankumozhike matoru keTTiTavum_ aTuththeviTeyumilla. iTay~kkiTay~kk~ nirram_ mARunna pATangaLAl_ chutaPeTTa oru dwIpAN~ s~kUL_ kyAm_pas~ ennu parrayAm_. iTaykkiTay~kk~ kaTukaTA zab~dam_ muzhakkippOkunna kuthiravanTikaLum_, vallaPOzhum_ mAthram_ pOkunna trAk~TarrukaLumozhichchAl_ rrOD~ vijanamAN~. vizAlamAya pATaththangingAyi kANunna vEppum, babULum_, bairrum_, mAvumozhichchAl_ kAzhchchaykk~ matu thaTassangaLonnumilla. iviTeninnum_ mukkAl_ kilomItar_ naTannAl_ thoTTaTuththa tauNAya maharAj~ ganchileththAm_. onnara kilOmItar_ ethir_dizayil_ naTannAl_ ballA grAmaththileththAm_. valiya thaTAkavum, nUrru nUtampathu kuTilukaLumuLLa oru kochchu grAmam. oru nUtAnTu pirrakil_ jIvikkunna samUham_. jUN_ jUlai maasaththile koTum_chUTil_ vaRachaTTiyile kaTuku pOleyaaN~ njangal_ skULil_ kazhichchu kUTTiyath~. A vEnal_chUTilaayirunnu manassil kuLiru vIzhthikkonT~ klaassil_ oru athithhi vannath~. thOLoppam muTiyulla veLuthth~ sundariyaaya oru paavaaTakkaari. nIlayum_ veLLayum_ yUNifOm dharichch~ iTam_ thOLil_ bAgum_ thUkki valam kayyil_ thUvAlayumAyi oru nEr_ththa punchiriyOTe avaL_ klaassilEkk~ kayariyappOL_ ente hridayamiTipp~ oru nimishaththEkk~ nilachchu pOyi. veprALam_ konT veTTiviyar_ththa njAn_ poTunnane oru kAmukanAyi mARi. veyilaththu naTannu vanna avaL_ vallAthe viyarkkunnunTAyirunnu. nEriya kuppAyaththinte aTiyil_ veLLa petikkOTT_ vyak~thamAyi theLinjukANAm_. klAssu muzhuvan_ nOkkiya avaL_ Etavum_ pinnil_ ente thoTTappuRaththuLLa benchil_ vann~ irunnathOTe njAn_ uRappichchu, njAn_ innu muthal_ kAmukanAN~. oru ompathAm_ klAssukArante praNayam_ thuTangiyath~ iprakAramAyirunnu. Azh~chakaLkk~ zEsham_ vandanahari enna A kuTTiyuTe achchan harinArAyaNan_ malayALiyANennum_ avaLkk~ malayALam_ aRiyAmennum_ kETTathil_pinne avaLOT_ sam_sArikkAn_ vallAththa vempalAyi. suhriththE ithAN~ ente kaththinu puRaththulla kathha. * * * * * * * anchuvarsham_ munp ente phOTTO AvazyappeTT~ nIyezhuthiya kaththin~ maRupaTi ayakkAththathOTe nI enne maRannirikkum_ ennAN~ karuthiyath~. skULil_ ninnum_ maharAj~ganjilEkkuLLa vazhiyuTe Orathth~ rAmjiththinte kuTilinu piRakile vaikkOl_ kUnayuTe iTayilirunn_ nammaL_ paranja kathhakaLuTe Azham_ enikk~ innu manasilAvunnunT~. dIpAvaliyuTe lIv~ kazhinj~ kEraLaththil_ ninn~ maTangumpOL_ njAn_ vAngiya kOzhikkOTan_ haluvayum_ chip~sum_, nI koNTuvanna ras~guLayum_ pEDayum_ matum_ nammaL_ pankiTT_ kazhichchath................ninte maTiyil_ thala vechch~ viLaRiya mAnaththu nOkki bhAvi kathhakaL_ menanjeTuthth~ nammaL_ chirichchath.....................nammaLe chIththa paRanja rAm_jiththin~ 15 rUpayum haluvayum_ koTuththath~.................nashTamAya nimishangaLuTe Or_mmappeTuththalukaLil njAninn~ nIRukayAN~. tholi thuLachchiRangunna koTum_thaNuppathth~ nammaL_ TURinu pOya nimishangal_. DisambaRile avasAnavAram_, rAvile pathinonnu maNikkum_ mARaaththa manj~. swetaRum_ glausum_, maflaRumiTT~ mukhathth~ muzhuvan_ peTrOLiyam_ jelly thEchch_ thaNuthth~ viRachch~ 44 kuTTikaLum 3 adhyApakarum_. A yAthrayile thaNuppilAN~ njAnoru kanTu piTuththam_ naTaththiyath~. maram_kOchchunna thaNuppilum iLam_ chUT~ anubhavappeTunna prathibhAsaththeyAN~ praNayamennu viLikkuka ennathAyirunnu ath~. manOhArithayuTe paryAyamAya nainitAL_ thaTAkaththile peDal_bOTT~ yAthra. nammaL peDal_bOTT~ chaviTTi kAyalinte nILam aLannathum_ njAn_ ninakku nal_kiya thAmarappUvum_............... fAteppUr_ sikriyum, varANasiyum, ReD~fORttum_, madhurayum, ...................sAndIpani mahar_shiyuTe Azramaththil_vechch~ mayilukaluTeyum_, mAnukaLuTeyum_ naTuvil_ nilaththirunn~ bhakshaNam_ kazhichchathum_, oru sannyAsiyuTe nirddEzaprakAram_ kaLLakrish~Nane manassilOrthth~ maNNuthinnathum matum innum_ Ormmayil_ thikaTTivarunnu. praNayaththinte mUrthIbhAvamAya thAjmahalinte kavATam_ kaikOrththu pidichchu kaTannaPOL_ nammaLanubhavichcha samthrpthi enikkinnum_ paranjaRiyikkAn kazhiyunnilla. thAj~mahalinu munpile pulthakiTiyilum, pUnthOTTaththilumirunnu abhaychOprayuTe kyAmaRayil_ nammaL_ pakarththiya ramgangaL_, kAlilUTe thanupparichchukayaRunna mAr_biL_ pALikaL_ chaviTTi naTannaPOL_nammaL zarikkum_ shAjahAnum_ mum_thAsumAyi mARyirunnO ennenikku sam_zayamunT~. mumthAsinte khabaR~ kANAnAyi thAj~mahalinuLLil_ kaTannaPOL_ A nERththa veLichchaththil_ nIyenne peTTenn~ keTTippiTichchathum_ ente kaviLil_ mriduvAyi ummavechchathum.......................A chUT~ innumente kaviLil_ thanginilppunT~. yAthray~kku zesham_ thirike maTangiyappOL_ bassil_ vechch~ njAn_ paRanjirunnu. "vandU, ninakk~ manjukAlathth vazyamAya oru gandhamAN~. kaNNaTachchAlum_ ninne njAn thirichchaRiyunnathum_ anganeyAN~." lOkam_ kIzhaTakkiya santhOshaththOTe chirichchukoNT~ nIyente thOLilEkku chAriyirunnu. ninakk~ ippOzhum A gandhamunTO? ente indriyangaLK~ innum A gandham_ parichithamAN~. manju mARi nEriya chUT parannuthuTangiya mArchchil_ nammaL_ AghOshapURvam_ hOLi konTATiyath~ njAniTaykkiTe Tiviyil_ parasyangal_ kANumpOL OrkkARunT~. annu nIyente kaviLukaLil_ pUziya vaRNangaL innente hridayaththil_ mAyAthe kiTappunT~. nAnAtharam_ vaRNangaLil_ kuLichchu paras~param_ thirichchaRiyAnAvAthe nammaL_ kUTTukArOTothth ballayile thaTAkaththil_ nInthiKuLichchath. thaTAkaththil_ ninnum nammaL paRichchu thinna simgADayuTe ruchi nAviliPOzhumunT~. njAniviTe palayiTaththum pinnIT~ simgADay~kku vEnTi naTanniTTunT~, pakshe innu vare njAnathu kanTeththiyiTTilla. Eprilil njAn_ namukku kAval_ ninna pATangaLEyum_, kUTTam_ nalkiya prakrithiyEyum_ pirinj~ kEraLaththilEkku maTangumpOL thirichchu varum ennu paRanjath~ nI oru nidhipOle sUkshichchuvachchirunnuvalle? I vandanay~kk~ jIvanuLLiTaththOLam_ kAlam_ ninakkAyi kAththirikkumenn~ nI paRanjathinte Azhavum_ parappum_ njAninnAN~ thirichchaRinjath~. innu njAn_ praNayaththinu matoru nirvachanavum_ kanTeththi. AthmAvinte prathiphalanam ALukaLil_ kanTeththumpOL unTAvunna thirichchaRivAN~ praNayam_. kuRachchu divasangaLkkuLLil njAnum vITTukArum_ aviTEykkeththum. nammuTe RAyibaREliyil_. nI kAththirikkaNam_ swantham_............................ kaththumaTakki kavaRiliTT athinte vazangaL_ oTTikkAnAyi kuRachch chOReTukkAn_ aTukkaLayilEkk~ kayaRiyappOL_ mUkkilEkk~ kAchcheNNayuTe gandham_ irachchu kayaRi. aTuppathth~ kaYUnniyum, nIla amariyum_, muppiriyanum, rAmachchavErum matum chErththa eNNa veTTiththiLaykkukayAN~. veLichcham_ kANAthe njAnente Or_mmappus~thakaththil_ sUkshichcha mayil_pIlikaL_ petuperuki nURukaNakkinu kunjungaLunTAyi.
    MALAYALAM SHORT STORIES | POEMS | KERALA RECIPE | DRAMA | BOOK REVIEW | MALAYALAM JOKES | TECHNOLOGY | CARTOON | PHOTOGALLERY
    © Copyright 2007 Jayakeralam.com - All rights reserved.
    No part of this publication may be reproduced, in any form, without the written permission of the editor. - Email: editor@jayakeralam.com