Page: 1
നാനോ നീയ്യോ അഥവാ സിംഗൂര്‍ പഠിപ്പിക്കുന്ന പാഠം
സന്ദര്‍ഭം: ഞാനോ നീയോ എന്ന രാഷ്ട്രീയ കിടമത്സരത്തില്‍ സിംഗൂറിനും , വിശിഷ്യ പശ്ചിമ വംഗാദേശത്തിനും ആയിരംകണക്കിനു കോടികളുടെ വന്‍ നാനോ കാര്‍ പദ്ധതി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു!
യുദ്ധമുറകള്‍ അഭ്യസിക്കുമ്പോള്‍ മിലിട്ടറി ഹിസ്റ്ററി അനിവാര്യ പാഠ്യപദ്ധതിയാണ് പട്ടാളത്തിലെ അധികാരികള്‍ക്ക്. ഓരോ "കാംമ്പേയ് നു" കളിലേയും(campaigns) യുദ്ധ തന്ത്രമുറകളുടെ വിശ്ലേഷണം പുതിയ അറിവിനെ മിലിട്ടറിക്കാര്‍ക്ക് പ്രധാനം ചെയ്യുന്നു. അങ്ങിനെ ആയിരമായിരം തവണകള്‍ അരിച്ചരിച്ചു് ശുദ്ധിചെയ്ത് സ്ഫുടീകരിച്ച് ലഭിക്കുന്ന അറിവു വെച്ചാണ് അവര്‍ അവരുടെ വരും കാല ഓപറേഷനുകളുടെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഭരണ നിപുണരെന്ന് അഭിമാനിക്കുന്ന പടു ഗുമസ്തന്മാരോ , സ്റ്റേറ്റ്സ് മാന്‍ മാരെന്ന് നടിച്ചു നടക്കുന്ന നേതാക്കന്മാരോ അവരുടെ മീമാംസകളുടെ ക്രമീകരണം ചെയ്യുന്നത് കഴിഞ്ഞ കാലങ്ങളിലെ സംഭവ വികാസങ്ങളിലെ പരിചയങ്ങളുടെ ആധാരത്തിലോ, പരിതസ്ഥിതികളില്‍ വന്നു ചേര്‍ന്നിരിക്കുന്ന മാറ്റങ്ങളുടെ വെളിച്ചത്തിലോ അല്ല തന്നെ. രണ്ടാമത്തെ കൂട്ടര്‍ വെറും വോട്ടുപിടിക്കുവാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് പ്രധാനമായും ചെയ്തു വരുന്നത്. ഇവരാകട്ടെ രാജ്യത്തിന്റെ നന്മയേക്കാള്‍ പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് തൂക്കം നല്‍കിക്കൊണ്ട് എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതായി ഏതൊരു ഭാരത പൌരനും അറിയുന്നുമുണ്ട്! അത് ഓരോന്നായി എണ്ണിയെണ്ണിപ്പറയുന്നത് അലോസരമുണ്ടാക്കുന്ന കാര്യമാണെന്നും അറിയുന്നു.
ഒരു കുതിര ലാടത്തിന്റെ ആണിയുടെ അഭാവത്തില്‍ ഒരു സാമ്രാജ്യം തകര്‍ന്നുപോയതായ സംഭവത്തെക്കുറിച്ച് ഇംഗ്ലീഷില്‍ ഒരു താരാട്ടുള്ളത് മിക്കപേരും കേട്ടിരിക്കാന്‍ ഇടയുണ്ടല്ലോ? അതിന്റെ മലയാള പരിഭാഷ ഒന്നയവിറക്കുന്നത് ഒരുപക്ഷേ പ്രത്യേക ശ്രവണ സുഖ മുളവാക്കിയേക്കാം. അതിങ്ങിനെ പോകുന്നു:
"ഒരാണിയില്ലാഞ്ഞൊരു ലാടം പോയി!
ലാടമില്ലാഞ്ഞൊരു കുതിരേം പോയി!
കുതിരപ്പുറത്തെ ഭടനും പോയി!
ഭടനില്ലാഞ്ഞൊരു യുദ്ധം തോറ്റു.
യുദ്ധം തോറ്റൊരു രാജ്യോം പോയി!
മൂലമൊരാണി, പോയതു രാജ്യം,
അറിയുക നിങ്ങള്‍ മാളോരേ!!"
മുന്നൂറേക്ര ഭൂമികൊടുക്കുവാന്‍ വിസമ്മതിച്ച മമതയില്ലായ്മ ടാറ്റയുടെ ബൃഹത്തായ നാനോ കാര്‍ പദ്ധതി സിംഗൂറിന്നും , വിശിഷ്യ പശ്ചിമ ബംഗാളിന്നു തന്നേയും നഷ്ടമാക്കി ചെയ്തിരിക്കുന്നു! ഈ സംഭവം വംഗാരാജ്യത്തിന്റെ ചരിത്രപുസ്തകത്തിന്റെ ഏടുകളിലേക്ക് കടന്നു ചെന്ന് വരും കാല തലമുറകള്‍ക്കു വേണ്ടി താരാട്ടെഴുതുവാന്‍ പ്രേരകമായി തീര്‍ന്നേക്കും! |
1
2
Next Page »»
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
shymaja sivaram...1/25/2010...Kerala...Rating:5
|
lekhanam,nannayi..chinthadharayum
|
|
|
|
|
|
| |
| Rashdramemamsa lekhanam by Marshal |