Page: 1
ഉറങ്ങി എഴുന്നേറ്റ് ചുറ്റും
നോക്കിയപ്പോള്‍
കാണാനില്ല ഉറക്കത്തെ
ആശയവാദിയുടെ കട്ടിലും
ചിത്രകാരന്റെ കട്ടിലും
ആശാരിയുടെ കട്ടിലും
അതുപോലെ തന്നെയുണ്ട്.
ബെഡ്കോഫി വെച്ചിരുന്നേക്കാവുന്ന
സാങ്കല്‍പിക സ്ഥലത്തും
കുടിച്ചേക്കാവുന്ന
വയറിന്റെ ജീവശാസ്ത്രസ്ഥലത്തും
ഒന്നുമില്ല.
തീറ്റയെന്ന ഒരു തൊഴില്‍
സാധ്യമാവും വരെയോ
തൊഴിലില്‍നിന്നും തീറ്റ
സംഘടിപ്പിക്കും വരെയോ
തൊഴില്‍വാര്‍ത്തയും തൊഴില്‍വീഥിയും
വായിച്ച്...
ഇന്നലെ കഴിച്ചത്
അവസാനത്തെ അത്താഴംതന്നെ
എന്ന് ഉറപ്പിക്കാന്‍
നിങ്ങള്‍ വരുമോ
|
1
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
sibi...1/5/2010...Kerala...Rating:5
|
Thozhil vaarthayum Thozhil veedhiyum vaayichirunnal mathram pora parisramikkukayum venam. aasayam nannayirikkunnu. iniyum yezhuthuka...
|
|